ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓപ്പൺ ഹൗസ്; ഈ മാസം 24ന്

ഒക്ടബോർ 24 വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണി മുതലാണ് ഓപ്പൺ ഹൗസ് ആരംഭിക്കുക

dot image

ദോഹ: ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി ഖത്തറിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന മീറ്റ് ദി അംബാസിഡർ ഓപ്പൺ ഹൗസിൽ എല്ലാ ഇന്ത്യൻ പ്രവാസികൾക്കും പ്രശ്നങ്ങൾ പങ്കുവെക്കാം. ഒക്ടബോർ 24 വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണി മുതലാണ് ഓപ്പൺ ഹൗസ് ആരംഭിക്കുക.

പരിപാടിക്ക് ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ നേതൃത്വം നൽകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ മൂന്ന് വണി രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. മൂന്ന് മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ എംബസിയിൽ നടക്കുന്ന ഓപ്പൺ ഹൗസിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്.

ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +97455097295 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Qatar Indian Embassy Open House October 24th

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us