സാങ്കേതിക അറ്റകുറ്റപ്പണി; പാസ്പോർ്ട്ട സേവനം തടസപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി

തിങ്കളാഴ്ച രാവിലെ മുതൽ പതിവുപോലെ സേവനങ്ങൾ ലഭിച്ചുതുടങ്ങുമെന്ന് എംബസി അറിയിച്ചു

dot image

ദോഹ: പാസ്പോർട്ട് സേവനം തിങ്കളാഴ്ചവരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. പാസ്പോർട്ട് സേവാ വെബ്സൈറ്റിൻ്റെ സാങ്കേതിക അറ്റകുറ്റപ്പണി കാരണം പാസ്പോർട്ട് സേവനം ഇന്നലെ വൈകീട്ട് മുതൽ തിങ്കളാഴ്ച വരെ തടസ്സപ്പെടുമെന്നാണ് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചത്.

ഇന്നലെ വൈകിട്ട് ഏഴ് മണി മുതൽ ( ഇന്ത്യൻ സമയം 4.30), ഈ മാസം 21 തിങ്കളാഴ്ച പുലർച്ചെ 3.30 ( ഇന്ത്യൻ സമയം രാവിലെ ആറ് മണി) വരെ വെബ്സൈറ്റ് സർവീസ് സേവനം ലഭിക്കില്ല. ഈ കാലയളവിൽ പാസ്പോർട്ട്, പിസിസി ഉൾപ്പെടെ സേവനങ്ങൾ ലഭിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

എന്നാൽ തിങ്കളാഴ്ച രാവിലെ മുതൽ പതിവുപോലെ സേവനങ്ങൾ ലഭിച്ചുതുടങ്ങുമെന്ന് എംബസി അറിയിച്ചു. എംബസിയിലെ കോൺസുലാർ, വിസ സേവനങ്ങൾ പതിവുപോലെ തന്നെ തുടരും. മറ്റു ​ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: Qatar Passport Seva Portal Under Maintenance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us