ഖത്തറിലെ പ്രായമായവരുടെ ആരോ​ഗ്യവും ക്ഷേമവും ഉറപ്പുവരുത്തും; സർവ്വേ നവംബർ മൂന്നിന് തുടങ്ങും

നാഷണല്‍ പ്ലാനിങ് കൗണ്‍സിലിന്റെയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റേയും സഹകരണത്തോടെയാണ് ഖത്തറിലെ വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നത്

dot image

ദോഹ: ഖത്തറിൽ വയോജന സർവേ ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്). സർവ്വേയുടെ ഫീൽഡ് വർക്ക് നവംബര്‍ മൂന്നിന് ആരംഭിക്കും. 2025 ജനുവരി 31 വരെ സര്‍വ്വേ തുടരും. നാഷണല്‍ പ്ലാനിങ് കൗണ്‍സിലിന്റെയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റേയും സഹകരണത്തോടെയാണ് ഖത്തറിലെ വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നത്. സർവ്വേയുടെ പ്രാധാന്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം മന്ത്രാലയത്തിന്റെ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ കണക്കെടുപ്പ് നടത്തുന്നതെന്ന് മന്ത്രലായം അറിയിച്ചു. പ്രായമായവരുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും പിന്തുണയ്ക്കുന്നതിനുമാണ് സര്‍വ്വേ ലക്ഷ്യമിടുന്നത്.

60 വയസും അതിന് മുകളില്‍ പ്രായമായവരുടെ ആരോഗ്യവും അവരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സൂചകങ്ങളും സര്‍വേയില്‍ ശേഖരിക്കും. സ്വദേശികളും വിദേശികളുമായ 1808 വ്യക്തികളെ നേരില്‍ കണ്ടും ഗൃഹസന്ദര്‍ശനം നടത്തി സാമ്പിളുകള്‍ എടുത്തുമാണ് വിവരങ്ങള്‍ ശേഖരിക്കുക. രക്തസമ്മർദ്ദം, ഭാരം, കേൾവി, ശ്വാസകോശത്തിൻ്റെ പ്രവർത്തനം തുടങ്ങിയ സമഗ്രമായ ആരോഗ്യ വിലയിരുത്തൽ സർവ്വേയിൽ ഉൾപ്പെടുന്നു.

കൂടാതെ, സർവ്വേയിൽ പങ്കെടുക്കുന്നവരോട് അവരുടെ ആരോഗ്യ നിലയെയും ജീവിതരീതിയെയും കുറിച്ചുള്ള ഒരു ചോദ്യാവലി പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്യും.

വയോജനങ്ങളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് സർവ്വേയെന്ന് പൊതുജനാരോ​ഗ്യ മന്ത്രാലയത്തിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് പ്രിവന്‍ഷന്‍ പ്രോഗ്രാമുകളുടെ ഡയറക്ടര്‍ ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രായമായവരുടെ ആരോ​ഗ്യത്തെക്കുറിച്ചുള്ള ഒരു ദേശീയ ഡാറ്റാബേസ് വികസിപ്പിച്ചുകൊണ്ട് അവരുടെ ആരോ​ഗ്യവും സാമൂഹിക ആവശ്യങ്ങളും തിരിച്ചറിയാൻ സർവ്വേ ലക്ഷ്യമിടുന്നു. ഭാവി പദ്ധതികൾ രൂപീകരിക്കാൻ ഇത് സഹായിക്കും.

ദേശീയ ആരോഗ്യ തന്ത്രം 2024-2030 നടപ്പിലാക്കുന്നതിനും ഖത്തർ ദേശീയ വിഷൻ 2030 മായി യോജിപ്പിക്കുന്നതിനും സർവ്വേ പിന്തുണ നൽകുന്നു. ഏറ്റവും പുതിയ ഉപകരണങ്ങളും ശാസ്ത്രീയ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് വയോജനങ്ങളെക്കുറിച്ചുള്ള കൃത്യവും സമഗ്രവുമായ വിവരങ്ങൾ ശേഖരിക്കാനാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് നാഷണൽ പ്ലാനിംഗ് കൗൺസിലിലെ സെൻസസ്, സർവേകൾ, സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ വകുപ്പിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ സൗദ് അൽ ഷമ്മാരി പറഞ്ഞു.

Content Highlights: Moph and Partners announce launch of national ageing survey

.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us