ദോഹ: സ്‌കൂള്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിച്ച ഡബ്ള്‍ ഷിഫ്റ്റുകള്‍ക്ക് തുടക്കം കുറിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍. ആവശ്യത്തിന് സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ പ്രവേശനം ലഭിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് ഈ സംവിധാനം ആരംഭിച്ചത്. ഡബ്ള്‍ ഷിഫ്റ്റിലെ ക്ലാസുകള്‍ക്ക് രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ ഞായറാഴ്ചയാണ് തുടക്കമായത്. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യം ക്ലാസ് ആരംഭിച്ചത്.
വരും ദിവസങ്ങളില്‍ എംഇഎസ് ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ വരും ദിവസങ്ങളില്‍ ക്ലാസ് തുടങ്ങും. കെജി മുതല്‍ എട്ടാം ക്ലാസ് വരെയാണ് പ്രവേശനമുള്ളത്. ഐഡിയല്‍, എംഇഎസ്, ശാന്തിനികേതന്‍ ഉള്‍പ്പെട സ്കൂളുകളില്‍ പ്രവേശനം തുടരുന്നുണ്ട്. ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രലായം ഒക്ടോബര്‍ രണ്ടാം തീയതിയാണ് ഡബ്ള്‍ ഷിഫ്റ്റിന് അനുവദിച്ചത്.
പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ ഭാഗമായി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രണ്ടാം ഷിഫ്റ്റിന്റെ ഘടന, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എല്ലാ സ്‌കൂളിലും രണ്ടാമത്തെ ഷിഫ്റ്റ് ആരംഭിക്കുക.
Content Highlights: Double bell for double shift