സ്വദേശിവത്കരണത്തിന് പ്രാധാന്യം; പുതിയ തൊഴില്‍ നയം പ്രഖ്യാപിച്ച് ഖത്തർ

പ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സ്‌മൈക് അല്‍ മര്‍റിയാണ് ദേശീയ നയം പ്രഖ്യാപിച്ചത്

dot image

ദോഹ: സ്വദേശിവത്കരണത്തിന് പ്രാധാന്യം നൽകിയ പുതിയ ദേശീയ തൊഴില്‍ നയം പ്രഖ്യാപിച്ച് ഖത്തര്‍. രാജ്യത്തെ സ്വകാര്യ മേഖല ഉള്‍പ്പെടെ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും വിദഗ്ധ തൊഴില്‍ മേഖലകളിലേക്ക് യോഗ്യരായവരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നയം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സ്‌മൈക് അല്‍ മര്‍റിയാണ് ദേശീയ നയം പ്രഖ്യാപിച്ചത്.

തൊഴില്‍ വിപണിയില്‍ സ്വകാര്യമേഖലയുടെ സംഭാവന വര്‍ധിപ്പിക്കുന്നതിന്റേയും എണ്ണയിതര മേഖലകളിലെ സാമ്പത്തിക വൈവിധ്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റേയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് മന്ത്രി പുതിയ നയം പ്രഖ്യാപിച്ചത്. വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യത വിപുലീകരിക്കുകയും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഖത്തര്‍ ദേശീയ വിഷന്‍ 2030 ഖത്തര്‍ ദേശീയ വികസന പദ്ധതി എന്നിവയുടെ അനുബന്ധമായാണ് 2024-230 ദേശീയ തൊഴില്‍ നയം മന്ത്രാലയം പ്രഖ്യാപിച്ചത്. നയ പ്രഖ്യാപന ചടങ്ങില്‍ നിരവധി മന്ത്രിമാരും തൊഴില്‍ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

Content Highlights: Qatar has announced a new labor policy with an emphasis on indigenization

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us