ദോഹ: രാജ്യത്ത് കൊതുകിന്റെ വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദേശവുമായി ഖത്തർ മുനിസിപ്പൽ മന്ത്രാലയം. കൊതുകിൻ്റെ വ്യാപനം തടയുന്നതിനായി മുൻകരുതലുകൾ സ്വീകരിക്കാൻ മന്ത്രാലയം നിർദേശിച്ചു. ഏതെങ്കിലും സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിൻ്റെ ഹെൽപ് ലൈൻ നമ്പറായ 184ൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
താമസ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പെരുകുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ കിണറുകൾ മൂടിവെക്കാനും ഉപേക്ഷിക്കപ്പെട്ട ബാരലുകൾ, പാത്രങ്ങൾ, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
നീന്തൽക്കുളങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിൽ പ്രാധാന്യം നൽകണമെന്ന് നിർദേശത്തിൽ പറയുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം നൽകുന്ന പാത്രങ്ങൾ വൃത്തിയാക്കണമെന്നും വെള്ളം മാറ്റി നിറയ്ക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Content Highlights: municipal-ministry-with-guidelines-to-prevent-mosquito-breeding-qatar