ഫോർമുല വൺ ഖത്തർ ഗ്രാൻ‍‍ഡ് പ്രി ഈ മാസം 29ന്

ആരാധകർക്കായി ഫാൻസോണിൽ നിരവധി വ്യത്യസ്ത വിനോദപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

dot image

ദോഹ: ഫോർമുല വൺ ഖത്തർ ഗ്രാൻ‍‍ഡ് പ്രി ഈ മാസം 29ന് ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കും. ഗ്രാൻ‍ഡ് പ്രിയുടെ ഭാഗമായി ഇത്തവണ പോർഷെ കരേര കപ്പ് മിഡിൽ ഈസ്റ്റ് മത്സരവും നടക്കും. മൂന്ന് ദിവസമായിട്ടായിരിക്കും മത്സരം നടക്കുക. ആരാധകർക്കായി ഫാൻസോണിൽ നിരവധി വ്യത്യസ്ത വിനോദപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ലാസ് വേഗാസ് ഗ്രാൻഡ് പ്രിയിൽ മാക്സ് വെഴ്സ്റ്റപ്പൻ ഫോർമുല വൺ ലോക ചാംപ്യൻ പട്ടം നേടിയ വിജയത്തിന് തൊട്ടുപിന്നാലെ നടക്കുന്ന ഖത്തർ ഗ്രാൻഡ് പ്രിയിൽ മക് ലാറൻ ഫോർമുല വൺ ടീം, സ്കുഡെറിയ ഫെരാരി, ഓറക്കിൾ റെ‍ഡ് ബുൾ റേസിങ് എന്നിങ്ങനെ മുൻനിര ടീമുകളാണ് മത്സരിക്കുന്നത്.

ട്രാക്കിൽ കാറോട്ട മത്സര രംഗത്തെ വനിതാ ഡ്രൈവർമാരുടെ പോരാട്ട വീര്യമാണ് പോർഷെ കരേര കപ്പ് മത്സരത്തിൽ ആരാധകർക്ക് കാണാൻ കഴിയുക. 29ന് വൈകിട്ട് 4.30ന് ട്രാക്കിൽ ഉദ്ഘാടന എഫ് വൺ പരിശീലന സെഷനാണ് നടക്കുക. രാത്രി 8.30നാണ് എഫ് വൺ സ്പ്രിൻറ് റേസ്, 30ന് ഉച്ചയ്ക്ക് 2.20നാണ് പോർഷെ കരേര കപ്പ് മത്സരങ്ങൾ നടക്കും. 5നാണ് സ്പ്രിൻറ് റേസ്. തുടർന്ന് രാത്രി 8ന് ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യതാ മത്സരങ്ങൾ കാണാം. രാത്രി 11.05 ന് ഇതാദ്യമായി എഫ് വൺ അക്കാദമിയുടെ പ്രഥമ 14–ലാപ് റേസ് നടക്കും.

Content Highlights: Formula One Qatar Grand Prix on 29th of this month

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us