15 പ്രധാന ഇവന്റുകളും 104 ആക്ടിവിറ്റികളും; ഖത്ത‍ർ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ 10ന് തുടക്കം

രാജ്യത്തിന്റെ തനത് സംസ്കാരത്തെ എടുത്തുകാണിക്കുന്ന പരമ്പരാ​ഗത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത

dot image

ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ഈ മാസം 10ന് തുടക്കമാകും. സലാലിലെ ദർബ് അൽ സായിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 18നാണ് ഖത്തർ ദേശീയദിനം. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ 15 പ്രധാന ഇവന്റുകളും 104 ആക്ടിവിറ്റികളും ഉണ്ടായിരിക്കു. രാജ്യത്തിന്റെ തനത് സംസ്കാരത്തെ എടുത്തുകാണിക്കുന്ന പരമ്പരാ​ഗത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.

സാംസ്കാരിക മന്ത്രാലയമാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. സാംസ്കാരിക, പൈതൃക, വിദ്യാഭ്യാസ, വിനോദ പരിപാടികളായിരിക്കും ഇവിടത്തെ പ്രധാന ആകർഷണം. സ്വദേശികൾക്കും സന്ദർശകർക്കും പ്രവാസികൾക്കും ഒരുപോലെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനും ആസ്വദിക്കാനുമാകും.

പ്രധാന വേദിയിൽ മന്ത്രാലയങ്ങളുടേയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാഭ്യാസ, സാംസ്കാരിക മത്സരങ്ങൾ ഉണ്ടാകും. മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. അഞ്ച് നാടൻ ​ഗെയിമുകൾ കുട്ടികൾക്കും ആസ്വദിക്കാനാകും. ആഘോഷ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ രാത്രി 11 വരെയാണ് പ്രവേശനം.

Also Read:

Content Highlights: Qatar National Day Celebrations at darb ai saai to begin on december 10

dot image
To advertise here,contact us
dot image