ദോഹ: ദേശീയ ദിനത്തോട് അനബന്ധിച്ച് ഫോട്ടോഗ്രാഫർമാർക്ക് കൈനിറയെ സമ്മാനങ്ങൾ വാരിക്കൂട്ടാൻ അവസരമൊരുക്കുകയാണ് ഖത്തർ. ദേശീയ ദിനാഘോഷങ്ങളുടെ സൗന്ദര്യം പ്രകടമാക്കുന്ന ചിത്രങ്ങൾ പകർത്തിക്കൊണ്ട് സ്വദേശികൾക്കും വിദേശികൾക്കും മത്സരത്തിൻ്റെ ഭാഗമാകാം. ഖത്തർ ഫോട്ടോഗ്രാഫി സെൻ്ററാണ് സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് ഫോട്ടോഗ്രാഫർമാർക്കായുള്ള അവസരം ഒരുക്കുന്നത്.
പ്രൊഫഷണൽ ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങൾ മാത്രമേ മത്സരത്തിൽ പരിഗണിക്കുകയുള്ളൂ. മൊബൈലിൽ എടുക്കുന്ന ചിത്രങ്ങൾ സ്വീകരിക്കില്ല. 20000 റിയാലാണ് ഒന്നാം സമ്മാനം, 15000 റിയാലാണ് രണ്ടാം സമ്മാനം, 10,000 റിയാലാണ് മൂന്നാം സമ്മാനം. നാല് മുതൽ 10വരെയുള്ള സ്ഥാനാർത്ഥികൾക്ക് 2000 റിയാൽ വീതമാണ് സമ്മാനമായി ലഭിക്കുക.
താത്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 'വി ട്രാൻസ്ഫർ' ഫയലായിട്ടാണ് അയക്കേണ്ടത്. മത്സരാർത്ഥിയുടെ പേര്, മൊബൈൽ നമ്പർ എന്നിവക്കൊപ്പം ക്യൂഐഡിയും ഇൻസ്റ്റഗ്രാം ക്യൂആർ കോഡും അയക്കണം.
Content Highlights: Qatar National Day photography Competeion