ഖത്തര്‍ ദേശീയ ദിനം; ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി

ഡിസംബർ 22 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം ആരംഭിക്കും.

dot image

ദോഹ: ഖത്തർ ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഡിസംബർ 18, 19 ദിവസങ്ങളിലാണ് പൊതു അവധി. വാരാന്ത്യ അവധി ദിനങ്ങൾ കൂടിക്കൂട്ടി നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഡിസംബർ 22 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം ആരംഭിക്കും. സോഷ്യൽ മീഡിയയിലൂടെയാണ് അധികൃതർ വിവരം പങ്കുവെച്ചത്.

ബുധനാഴ്ചയാണ് ഖത്തർ 53-ാമത് ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ് രാജ്യം. അതിനിടയിലാണ് ഖത്തർ ദേശീയ ദിനാഘോഷത്തിൻ്റെ ഭാ​ഗമായി എല്ലാ വർഷവും നടത്തി വരാറുള്ള പരേഡ് റ​ദ്ദാക്കിയതായി സംഘാടകർ അറിയിച്ചത്.

പരേഡിനുള്ള ഒരുക്കങ്ങൾ കോർണിഷിൽ പുരോഗമിച്ചുവരികയായിരുന്നു. അതിനിടയിലാണ് പരേഡ് റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ഖത്തർ ദേശീയദിനാഘോഷങ്ങളുടെ വളരെയധികം ശ്രദ്ധേയമായ പരിപാടിയാണ് കോർണീഷിൽ നടന്നുവരാറുള്ള പരേഡ്. ഖത്തറിൻ്റെ സൈനിക ശക്തിയും സാംസ്കാരിര പാരമ്പര്യവും വിളിച്ചോതുന്ന പരിപാടി കാണാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരങ്ങളാണ് എത്താറുള്ളത്.

Content Highlights: Amiri Diwan announces official holidays for Qatar National Day 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us