ബാങ്കുകൾക്ക് പുതുവർഷ അവധി പ്രഖ്യാപിച്ച് ഖത്തർ

ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് (ബുധൻ, വ്യാഴം) അവധി പ്രഖ്യാപിച്ചത്

dot image

ദോഹ‌: പുതുവർഷപ്പിറവിയുടെ ഭാ​​ഗമായി ​ഖത്തറിലെ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക്. ജനുവരി ഒന്ന് രണ്ട് തീയതികളിലാണ് (ബുധൻ , വ്യാഴം) അവധി പ്രഖ്യാപിച്ചത്. തുടർന്ന് വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാവും ബാങ്കുകളുടെ പ്രവ്യത്തി ദിനം.

2008ലെ ഔദ്യോ​ഗിക അവധി ദിനം സംബന്ധിച്ച് മന്ത്രിസഭാ തീരുമാനപ്രകാരമാണ് വർഷവസാന കണക്കെടുപ്പുകളുടെ ഭാ​ഗമായി പുതുവർഷത്തിൽ ബാങ്കുകൾക്ക് ഖത്തർ സെൻട്രൽ ബാങ്ക് അവധി പ്രഖ്യാപിക്കുന്നത്. അതേസമയം സർക്കാർ ഓഫീസുകൾ ഉൾപ്പെടെ പൊതു സ്ഥാപനങ്ങൾക്ക് പുതുവർഷ അവധി ഇല്ല.

Content Highlight: Qatar announces new year holiday for banks

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us