പച്ചക്കറി ഉല്‍പാദനത്തിലും സ്വയംപര്യാപ്തമാകാനൊരുങ്ങി ഖത്തര്‍

2030 ഓടെ നേട്ടം കൈവരിക്കാനാണ് 'ദേശീയ ഭക്ഷ്യസുരക്ഷാ നയം 2030' ലക്ഷ്യമിടുന്നത്

dot image

ദോഹ: പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാകാനൊരുങ്ങി ഖത്തര്‍. പച്ചക്കറി ഉല്‍പാദനത്തില്‍ 55 ശതമാനം സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. 2030 ഓടെ നേട്ടം കൈവരിക്കാനാണ് 'ദേശീയ ഭക്ഷ്യസുരക്ഷാ നയം 2030' ലക്ഷ്യമിടുന്നത്.

കാര്‍ഷിക ഭൂമികളുടെ ഉല്‍പാദനക്ഷമത 50 ശതമാനം വര്‍ധിപ്പിക്കാനും വിഷന്‍ 2030 ലക്ഷ്യം വെക്കുന്നുണ്ട്. രാജ്യത്തുടനീളം 950ലധികം കാര്‍ഷിക ഉല്‍പാദന ഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്. ജൈവ കൃഷിയ്ക്കുള്ള ഭൂമിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറ് ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

2030ഓടെ മാംസത്തിന്റെയും മത്സ്യത്തിന്റെയും പ്രാദേശിക ഉല്‍പ്പാദനം യഥാക്രമം 30 ശതമാനവും 80 ശതമാനവും ആക്കാനും ഖത്തര്‍ ലക്ഷ്യമിടുന്നുണ്ട്.

Content Highlight: Qatar to achieve self sufficiency in vegetable production

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us