പണം കൊടുത്ത് വാങ്ങിയ ഉൽപന്നം ശരിയല്ലെങ്കിൽ വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ ആപ്പിൽ പരാതി നൽകാം

ഉപഭോക്തൃ സംരക്ഷണത്തിനും പ്രാദേശിക വിപണിയിൽ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ​ഗുണനിലവാരം ഉറപ്പുവരുത്താനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയുടെ ഭാ​ഗമായാണ് നടപടി

dot image

‌ദോഹ: രാജ്യത്ത് ഉല്‍പന്നങ്ങളുടെ ​ഗുണനിലവാരം, സേവനങ്ങൾ, അമിത വില എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ മൊബൈൽ ആപ്ലിക്കേഷനിൽ സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണത്തിനും പ്രാദേശിക വിപണിയിൽ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ​ഗുണനിലവാരം ഉറപ്പുവരുത്താനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയുടെ ഭാ​ഗമായാണ് നടപടി. മൊബൈൽ ആപ്പിലെ കംപ്ലയ്ൻ്റ് സർവീസ് എന്ന വിഭാ​ഗം തിരഞ്ഞെടുത്ത് പോപ്പുലർ സർവീസ് മെനു വഴി ഉപഭോക്താക്കൾക്ക് പരാതി നൽകാവുന്നതാണ്.

ഉല്‍പന്നത്തിന്റെ വില നിർണയവും വിൽപനയും, ഉല്‍പന്നവും സേവനവും പരസ്യവും വിവരവും ഇൻവോയ്സും പേയ്മെന്റും, ലൈസൻസിം​ഗും പാലക്കൽ ആരോ​ഗ്യം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെല്ലാം പാരതിപ്പെടാനുള്ള ഓപ്ഷനുകൾ ആപ്പിൽ ലഭ്യമാണ്. പരാതിയുടെ സ്വഭാവം അനുസരിച്ചാണ് ഉപ-ഓപ്ഷനുകൾ തിരഞ്ഞെടുത്ത് പരാതി സമർപ്പിക്കേണ്ടത്. ഉപയോക്താക്കളുടെ പേര്, ക്യൂഐഡി നമ്പർ, സ്ഥാപനത്തിന്റെ പേരും സ്ഥലവും ചിത്രവും പരാതിയ്ക്കൊപ്പം സമർപ്പിക്കണം.

Content Highlights:Qatar moci app empowers customers to lodge complaints on products, services

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us