ദോഹ: ഖത്തറിലെ ഫെബ്രുവരി മാസത്തെ പ്രെടോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പെട്രോൾ പ്രീമിയം, സൂപ്പർ, ഡീസൽ നിരക്കുകൾ ജനുവരിയിലേതു തന്നെ ഫെബ്രുവരിയിലും തുടരും. പ്രീമിയം പെട്രോൾ ലിറ്ററിന് 2 റിയാൽ, സൂപ്പർ ഗ്രേഡിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. ഖത്തർ എനർജിയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
ഇന്ന് മുതലാണ് പുതിയ ഇന്ധന വില പ്രാബല്യത്തിൽ വന്നത്. പുതുക്കിയ ഇന്ധവില അനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.74 ദിർഹമാണ്.
ജനുവരി മാസം 2.61 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.63 ദിർഹമാണ് പുതിയ നിരക്ക്. നിലവിൽ 2.50 ദിർഹമാണ്. ഇ-പ്ലസ് 91പെട്രോൾ ലിറ്ററിന് 2.55 ദിർഹമാണ് ഫെബ്രുവരി മാസത്തെ നിരക്ക്. ജനുവരിയിൽ 2.43 ദിർഹം ആയിരുന്നു. ഡീസൽ ലിറ്ററിന് 2.68 ദിർഹമാണ്.
രണ്ട് മാസത്തിന് ശേഷമാണ് ഖത്തറിൽ ഇന്ധന വില വർധിക്കുന്നത്. ആഗോള ഇന്ധന വിപണിയിലെ നിരക്ക് മാനദണ്ഡമാക്കിയാണ് ഖത്തർ എൻജി എല്ലാ മാസവും വില പുതുക്കി നിശ്ചയിക്കുന്നത്.
Content Highlights: This month's fuel prices in Qatar have been announced