ഹമദ് വിമാനത്താവളത്തില്‍ നിന്ന് കാണ്ടാമൃഗത്തിന്റെ കൊമ്പും ആനക്കൊമ്പുകളും പിടികൂടി

കണ്ടാമൃഗത്തിന്റെ 120 കൊമ്പുകളാണ് പിടികൂടിയത്. 45.29 കിലോഗ്രാം ഭാരമുള്ള ആനക്കൊമ്പുകളും പിടിച്ചെടുത്തു.

dot image

ദോഹ: ഖത്തറില്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് കാണ്ടാമൃഗത്തിന്റെ കൊമ്പും ആനക്കൊമ്പും പിടികൂടി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്നാണ് പിടികൂടിയത്. കണ്ടാമൃഗത്തിന്റെ 120 കൊമ്പുകളാണ് പിടികൂടിയത്. 45.29 കിലോഗ്രാം ഭാരമുള്ള ആനക്കൊമ്പുകളും പിടിച്ചെടുത്തു.

പരിസ്ഥിതി മന്ത്രാലയത്തിന്റെയും മറ്റ് ബന്ധപ്പെട്ട അധികൃതരുടേയും സഹകരണത്തോടെയാണ് കള്ളക്കടത്ത് പിടികൂടിയത്. പെര്‍മിറ്റില്ലാതെ ഹമദ് വിമാനത്താവളം വഴി ഇവ കടത്താന്‍ ശ്രമിക്കുകയായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ വ്യാപാരം സംബന്ധിച്ച രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് പ്രതി നടത്തിയത്.

കരാര്‍ അനുസരിച്ച് സംരക്ഷിത ജീവിവര്‍ഗങ്ങളെ കൊണ്ടുവരുമ്പോള്‍ പെര്‍മിറ്റ് കൈവശം വയ്‌ക്കേണ്ടതുണ്ട്. പ്രതിയെ കൂടുതല്‍ നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Content Highlights: Qatari Authorities seize narcotics, bust rhino horn, ivory smuggling

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us