
ദോഹ: ശക്തമായ കാറ്റിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ഖത്തറിൽ താപനില ഗണ്യമായി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച രാത്രി മുതൽ വാരാന്ത്യം വരെ ഇതേ കാലവസ്ഥാ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിൻ്റെ ചില പ്രദേശങ്ങളിൽ പൊടിപടലത്തിനും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനിയിൽ പറയുന്നു.
കടല്‍ തിരമാല മൂന്ന് മുതല്‍ ആറ് അടിവരെ ഉയരത്തിലെത്തും. ചില സമയങ്ങളില്‍ 14 അടിയായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഇത് താപനിനില ഗണ്യമായി കുറയ്ക്കുകയും തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്നതിന് കാരണമാകുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രാജ്യത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കാലാവസ്ഥാ അപ്‌ഡേറ്റുകളെക്കുറിച്ച് ബോധവന്മാരാകണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Temperatures to drop starting Monday due to strong winds