
ദോഹ: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കണ്ണൂര്‍ അഴീക്കല്‍ കപ്പക്കടവ് താമസിക്കുന്ന ചേലോറക്കണ്ടി ഷീജു (44) ആണ് മരിച്ചത്. അമ്മയുടെ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചത്തെ അവധിയ്ക്കാണ് നാട്ടിലെത്തിയത്.
അല്‍ഖോറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷീജു. മൃതദേഹം അഴീക്കൽ സ്മശാനത്തിൽ സംസ്കരിച്ചു. പരേതനായ ചന്ദ്രന്‍-ശ്യാമള ദമ്പതികളുടെ മകനാണ്. ഭാര്യ: തുഷാര, മക്കള്‍: ധനിഷ, റിതിഷ്, സഹോദരങ്ങള്‍: ഷാജി, ഷീമ.
Content Highlights: Qatar Expatriate Dies Heart Attack