ഖത്തറില്‍ ഈ മാസം പകുതിയോടെ താപനില ഗണ്യമായി ഉയരും

അറബ്യേന്‍ മേഖലയില്‍ സുഡാന്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നിനാല്‍ മാര്‍ച്ച് പകുതിയോടെ രാജ്യത്തെ താപനില ക്രമാനുഗതമായി ഉയരാന്‍ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.

dot image

ദോഹ: ഖത്തറില്‍ മാര്‍ച്ച് പകുതിയോടെ കാലാവസ്ഥയില്‍ നേരിയ മാറ്റം അനുഭവപ്പെടുമെന്നും ക്രമാതീതമായി താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. അറബ്യേന്‍ മേഖലയില്‍ സുഡാന്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നിനാല്‍ മാര്‍ച്ച് പകുതിയോടെ രാജ്യത്തെ താപനില ക്രമാനുഗതമായി ഉയരാന്‍ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മാസം കാറ്റ് വടക്കുപടിഞ്ഞാറ് വീശുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഖത്തറില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്. രാത്രി കാലങ്ങളില്‍ 14ഡിഗ്രിയ്ക്ക് താഴെ താപനില രേഖപ്പെടുത്തുന്നതിനാല്‍ സാധാരണ ഡിസംബര്‍ ജനുവരിമാസങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്.

ഖത്തറില്‍ ഇതുവരെയുള്ള വര്‍ഷങ്ങളില്‍ മാര്‍ച്ച് മാസം ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് 1998ലാണ്. 39 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് -8.2 ഡിഗ്രി സെല്‍ഷ്യസാണ്. മാര്‍ച്ച് മാസത്തിലെ ശരാശരി പ്രതിദിന താപനില 21.9 ഡിഗ്രി സെല്‍ഷ്യസ് ആണ്.

Content Highlights: Temperatures to rise significantly in Qatar by mid-month

dot image
To advertise here,contact us
dot image