ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും; മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വകുപ്പ്

മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുന്നത്

dot image

ദോഹ: വാരാന്ത്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. മാര്‍ച്ച് എട്ട് ശനിയാഴ്ച രാജ്യത്തെ താപനില കുറഞ്ഞത് 20ഡിഗ്രി സെൽഷ്യസ് മുതല്‍ പരമാവധി 27ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ ഉടത്തരം ചൂടും രാത്രി സമയങ്ങളില്‍ തണുപ്പും അനുഭവപ്പെടും. കാറ്റിന് ശക്തിയേറുമെന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തീരദേശ മേഖലകളില്‍ തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ മണിക്കൂറില്‍ 10 മുതല്‍ 20 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Content Highlights: weekend forcast includes strong winds high seas and rain across qatar

dot image
To advertise here,contact us
dot image