ദോഹ: യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജ ഉള്‍പ്പെടെ 11 നഗരങ്ങളിലേക്കാണ് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 170ലേറെ സ്ഥലങ്ങളിലേക്ക് നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.
വര്‍ധിപ്പിച്ച സര്‍വീസുകള്‍:
- ഷാര്‍ജ: ആഴ്ചയില്‍ 21 വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നത് 35 ആയി വര്‍ധിപ്പിച്ചു.
- ആസംറ്റര്‍ഡാം: ആഴ്ചയില്‍ ഏഴ് വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നത് 11 ആയി വര്‍ധിപ്പിച്ചു.
- ഡമാസ്‌ക്കസ്: ആഴ്ചയില്‍ മൂന്ന് സര്‍വീസുണ്ടായിരുന്നത് 14 ആയി ഉയര്‍ത്തി.
- ദര്‍ഇസ് സലാം കിളിമഞ്ചാരോ: ആഴ്ചയില്‍ മൂന്നായിരുന്നത് 14 ആയി വര്‍ധിപ്പിച്ചു.
- എന്റബ്ബി: ആഴ്ചയില്‍ ഏഴായിരുന്നത് 11 ആയി ഉയര്‍ത്തി.
- ലമാക്ക : ആഴ്ചയില്‍ ഏഴായിരുന്നത് 10 ആയി വര്‍ധിച്ചു.
- ലണ്ടന്‍ ഹീത്രു : ആഴ്ചയില്‍ 49 സര്‍വീസുണ്ടായിരുന്നത് 56 ആയി ഉയര്‍ന്നു.
- മഡ്രിഡ് : ആഴ്ചയില്‍ 14 ആയിരുന്ന സര്‍വീസ് 17 ആയി ഉയര്‍ത്തി.
- മാപുട്ടോഡര്‍ബന്‍ : ആഴ്ചയില്‍ അഞ്ചായിരുന്നത് ഏഴായി ഉയര്‍ത്തി.
- ടോക്കിയോ നരിത : ആഴ്ചയില്‍ 11 ആയിരുന്നത് 14 ആയി വര്‍ധിച്ചു.
- തുനിസ്: ആഴ്ചയില്‍ 10 ആയിരുന്നത് 12 സര്‍വീസുകള്‍ വരെ ഉയര്‍ത്തി.
സർവീസുകളുടെ എണ്ണം കൂടിയതോടെ യാത്രക്കാർക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൂടിയാണ് ലഭിക്കുന്നത്. ഖത്തറിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്ന പ്രവാസിൾക്ക് ഇത് ഏറെ പ്രയോജനകരമാണ്.
Content Highlights: Qatar Airways adds more flights to meet rising travel demand