
ദോഹ: ഈദുല്‍ ഫിത്ര്‍ പ്രമാണിച്ച് ഈദിയ എടിഎം സര്‍വീസിന് തുടക്കമിട്ട് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. ഞായറാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള 10 ഇടങ്ങളിൽ ഈദിയ എടിഎം സര്‍വീസുകള്‍ ലഭ്യമാകുമെന്ന് ഖത്തർ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് 5,10,50,100 റിയാല്‍ കറന്‍സികള്‍ മാത്രം പിന്‍വലിക്കാന്‍ വേണ്ടിയുള്ള എടിഎം സേവനമാണ് ഈദിയ എടിഎം ഒരുക്കുന്നത്. രാജ്യത്തെ 10 സ്ഥലങ്ങളില്‍ ഈ എടിഎം സര്‍വീസ് ലഭിക്കും.
ഈദിയ എടിഎം ലൊക്കേഷനുകള്‍:
പ്ലേസ് വെന്‍ഡോം (Place Vendome)
മാള്‍ ഓഫ് ഖത്തര്‍ (Mall of Qatar)
അല്‍ വക്ര ഓള്‍ഡ് സൂഖ് ( Al Wakrah Old Souq)
ദോഹ ഫെസ്റ്റിവല്‍ സിറ്റി (Doha Festival City)
അല്‍ ഹസം മാൾ (Al Hazm Mall)
അല്‍ മിര്‍ഖാബ് മാള്‍ ( Al Mirqab Mall)
വെസ്റ്റ് വാക്ക് (West Walk)
അല്‍ ഖോര്‍ മാള്‍ (Al Khor Mall)
അല്‍ മീര (മുഐതര്‍) (Al Meera-Muaither)
അല്‍ മീര തമാമ (Al Meera-Thumama) എന്നിവിടങ്ങളില്‍ എടിമ്മുകള്‍ ലഭ്യമാണ്.
Content Highlights: Qatar Central Bank announces Eidiya ATM locations for Eid Al Fitr