കാറ്റും മഴയും കനക്കും; ഖത്തറിൽ അല്‍ സറായത്ത് സീസണിലേക്കുള്ള മുന്നറിയിപ്പ് നിർദേശങ്ങളുമായി കാലാവസ്ഥാ വിഭാഗം

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത

dot image

ദോഹ: കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന അല്‍ സറായത്ത് സീസണിലേക്ക് കടക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പിലക്കണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സാധാരണഗതിയില്‍ മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച് മെയ് പകുതി വരെ തുടരുന്ന പ്രവചനാതീതമായ കാലാവസ്ഥാ മാറ്റം ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാരണമായേക്കാം.

മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെയാണ് അല്‍ സറായത്ത് സീസണ്‍. അസ്ഥിര കാലാവസ്ഥയാണ് ഈ സീസണിന്റെ പ്രത്യേകത. കനത്ത മഴ, ഇടിമിന്നല്‍, ശക്തമായ പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഇത്തരം കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ നിവാസികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ചില പ്രദേശങ്ങളില്‍ മഴയ്ക്ക് തീവ്രതയേറും.

പെട്ടെന്നുള്ള മഴയും കാറ്റുമാണ് അല്‍ സറായത്ത് സീസണിന്റെ പ്രത്യേകത എന്നതിനാല്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ ഔട്‌ഡോര്‍ ഇവന്റ് നടത്തുന്നവര്‍ അടിയന്തര പദ്ധതികള്‍ പ്ലാന്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പൊതുജനങ്ങള്‍ ഇടിമിന്നലുള്ളപ്പോള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.

കനത്ത മഴയുള്ളപ്പോള്‍ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. കനത്ത കാറ്റില്‍ നാശനഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കണം. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

Content Highlights: Heavy rainfall and dust storms will begins late march in Qatar

dot image
To advertise here,contact us
dot image