
ദോഹ: ഈ വർഷം സകാത്ത് അൽ ഫിത്തർ 15 റിയാലായിരിക്കുമെന്ന് എൻഡോവ്മെന്റ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ സകാത്ത് അഫയേസ് വകുപ്പ് അറിയിച്ചു. രാജ്യത്തെ പ്രധാന ഭക്ഷണത്തിൻ്റെ രണ്ടര കിലോഗ്രാം ആണ് സകാത്ത് അൽ ഫിത്തർ ആയി നൽകേണ്ടത്. അതിന്റെ മൂല്യം കണക്കാക്കിയാണ് 15 റിയാലായി നിശ്ചയിച്ചിരിക്കുന്നത്.
സക്കാത്ത് ഭക്ഷ്യ വസ്തുവായോ പണമായോ അത് നൽകാൻ അനുവാദമുണ്ട്. പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ, വ്യക്തികൾ തങ്ങൾക്കും ആശ്രിതർക്കും സകാത്തുൽ ഫിത്തർ കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വകുപ്പ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈദ് അൽ ഫിത്ർ നമസ്കാരത്തിന് മുമ്പ് സകാത്തുൽ ഫിത്തർ നൽകണമെന്നും വകുപ്പ് അറിയിച്ചു.
Content Highlights: Awqaf Ministry announces value for Ramadan's Zakat Al Fitr