
ദോഹ: ഖത്തറില്‍ ഈദുല്‍ ഫിത്ര്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഏഴ് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ഒന്‍പത് ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയെന്ന് അമീരി ദിവാനി അറിയിച്ചു. ഏപ്രില്‍ എട്ട് മുതല്‍ പ്രവൃത്തി ദിവസമായിരിക്കും.
ഔദ്യോഗികമായ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുന്നതെങ്കിലും വാരന്ത്യങ്ങള്‍ കൂടിക്കൂട്ടിയാല്‍ 11 ദിവസത്തെ അവധിയാണ് ലഭിക്കുക. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി തീരുമാനം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിക്കും.
ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ പ്രഖ്യാപനം അനുസരിച്ച് ഞായറാഴ്ചയായിരിക്കും ഖത്തറില്‍ ഈദുല്‍ ഫിത്ര്‍ എന്നാണ് കണക്കാക്കുന്നത്.രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധാരണഗതിയില്‍ മൂന്ന് ദിവസമാണ് ഈദ് അവധി അനുവദിക്കാറുള്ളത്. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ നാലും അഞ്ചും ദിവസം അവധി അനുവദിക്കാറുണ്ട്. രാജ്യത്തെ പൊതുഅവധി ദിവസങ്ങളിലും അനിവാര്യമായി പ്രവര്‍ത്തിക്കേണ്ട മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ചില ക്രമീകരണങ്ങളോടെ പ്രവര്‍ത്തിക്കും.
Content Highlights: Amiri diwan announced eid holidays for public sector