ഖത്തറിൽ ഇന്ന് മുതൽ ഇന്ധന വില കുറയും

മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ പെട്രോൾ വിലയിൽ നേരിയ കുറവായിരിക്കും

dot image

ദോഹ: ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ പെട്രോൾ വിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡീസലിൻ്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസമാണ് ഖത്തർ എനർജി ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഏപ്രിൽ മാസത്തിലെ ഖത്തറിലെ ഇന്ധന വില

  • സൂപ്പർ ​ഗ്രേഡ് പെട്രോൾ: മാർച്ച് മാസത്തിൽ 2.10 റിയാലായിരുന്ന സൂപ്പർ ​ഗ്രേഡ് പെട്രോളിന് ഇന്ന് മുതൽ 2.05 റിയാലായിരിക്കും ഈടാക്കുക.
  • പ്രീമിയം പെട്രോൾ: മാർച്ച് മാസത്തിൽ ലിറ്ററിന് 2.10 റിയാലായിരുന്നു. ഇന്ന് മുതൽ ലിറ്ററിന് 2.05 റിയാലായിരിക്കും വില ഈടാക്കുക.
  • ഡീസൽ: ഡീസൽ വിലയിൽ മാറ്റമില്ല. ലിറ്ററിന് 2.05 റിയാൽ ആയി തുടരുന്നു.

Content Highlights: Qatar Energy reduces petrol prices for April 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us