യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; വന്‍ ഓഫറുമായി ഖത്തര്‍ എയര്‍വേയ്‌സ്

ഇന്ന് ബുക്ക് ചെയ്യുന്ന പ്രീമിയം, ഇക്കണോമി ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് അനുവദിക്കുമെന്ന് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു.

dot image

ദോഹ: ഏപ്രില്‍ 15 ഖത്തര്‍ കുടുംബദിനമായി ആഘോഷിക്കുന്നതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് ഒറു ദിവസത്തെ എക്‌സ്‌ക്ലൂസീവ് സേവിംഗ്‌സ് ഓഫര്‍ പ്രഖ്യാപിച്ചു. ഇന്ന് ബുക്ക് ചെയ്യുന്ന പ്രീമിയം, ഇക്കണോമി ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് അനുവദിക്കുമെന്ന് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു.

'ലോകമെമ്പാടുമുള്ള അത്ഭുതകരമായ സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരോടൊപ്പം പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കാനുള്ള മികച്ച അവസരമാണ് ഞങ്ങളുടെ ഒരു ദിവസത്തെ എക്‌സ്‌ക്ലൂസീവ് സേവിംഗ്‌സ്. ഞങ്ങളുടെ പ്രത്യേക ഓഫറിനോടൊപ്പം ഒരുമിച്ച് യാത്ര ചെയ്യാന്‍ ഈ നിമിഷം പ്രയോജനപ്പെടുത്തുക', എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

2025 സെപ്റ്റംബര്‍ 30 വരെയുള്ള യാത്രക്കായി ഏപ്രില്‍ 15ന് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ബാധകമാവുക. യാത്രക്കാര്‍ക്ക് ഇന്ന് തന്നെ പ്രിവിലേജ് ക്ലബ്ബില്‍ ചേരാനും 4,000 ബോണസ് ഏവിയോസ് പോയിന്റുകള്‍ വരെ നേടാനുമുള്ള അവസരവും ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Qatar Airways announces discount on flight tickets for Family Day

dot image
To advertise here,contact us
dot image