ഖത്തറിൽ വാരാന്ത്യത്തില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിൽ 5 മുതൽ 15 നോട്ട് മൈൽ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

dot image

ഖത്തറിൽ ഈ ആഴ്ച ചൂട് വാരാന്ത്യത്തിൽ 37 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ്
ഖത്തർ കാലാവസ്ഥാ വകുപ്പ്. പകൽ സമയത്ത് കാലാവസ്ഥ താരതമ്യേന ചൂടേറിയതായിരിക്കുമെന്നും വരും ദിവസങ്ങളിൽ കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

കടൽ തിരമാലകളുടെ ഉയരം 1 മുതൽ 3 അടി വരെ ഉയരത്തിൽ ആവാമെന്നും വ്യാഴാഴ്ച മാത്രമേ ഇത് 6 അടിയായി ഉയരുകയുള്ളൂവെന്നും കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിൽ 5 മുതൽ 15 നോട്ട് മൈൽ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

ശനിയാഴ്ച തെക്കുകിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് 5 മുതൽ 15 നോട്ട് മൈൽ വേഗതയിൽ കാറ്റ് മാറുകയും ചെയ്യും. കൃത്യമായ കാലാവസ്ഥാ വിവരങ്ങൾക്കായി പൊതുജനങ്ങൾ ഖത്തർ കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ പരിശോധിക്കണമെന്നും വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Content Highlights: Qatar weather forecast Temperatures will rise weekends

dot image
To advertise here,contact us
dot image