സൗദിയിൽ വാഹനങ്ങളുടെ ഇൻഷൂറൻസ് ക്യാമറ നിരീക്ഷിക്കും; സംവിധാനം ഒക്ടോബർ ഒന്ന് മുതൽ

ഇൻഷുറൻസ് ഇല്ലെങ്കിൽ ആ നിയമലംഘനം ക്യാമറയിലൂടെ കണ്ടെത്തുകയും ഉടനടി പിഴ ചുമത്തുകയും ചെയ്യും

dot image

ജിദ്ദ: സൗദിയിൽ വാഹനങ്ങളുടെ ഇൻഷുറൻസ് ലംഘനം ട്രാഫിക് ക്യാമറയുടെ നിരീക്ഷണ പരിധിയിലാകും. ഒക്ടോബർ ഒന്ന് മുതലാണ് നിരീക്ഷണം ആരംഭിക്കുക. രാജ്യത്തെ റോഡുകളിലൂടെ ഓടുന്ന മുഴുവൻ വാഹനങ്ങൾക്കും ഇൻഷുറൻസ് ഉണ്ടോയെന്ന് ട്രാഫിക് ക്യാമറകൾ വഴി നേരിട്ട് നിരീക്ഷിക്കും. ഇൻഷുറൻസ് ഇല്ലെങ്കിൽ ആ നിയമലംഘനം ക്യാമറയിലൂടെ കണ്ടെത്തുകയും ഉടനടി പിഴ ചുമത്തുകയും ചെയ്യും.

വാഹനങ്ങളുടെ ഇൻഷൂറൻസ് സാധുവല്ലെങ്കിൽ ഇലക്ട്രോണിക് ആയി നിയമലംഘനം രേഖപ്പെടുത്തുന്ന സംവിധാനമാണ് രാജ്യത്ത് നടപ്പിലാക്കാൻ പോകുന്നത്. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴി നിയമ ലംഘനം ഓട്ടോമാറ്റിക്കലി രേഖപ്പെടുത്തും. ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി സൗദി ട്രാഫിക്ക് വകുപ്പ് അറിയിച്ചു.

 നിയമലംഘനം കണ്ടെത്തിയാൽ ഉടൻ നിയമനടപടിയുണ്ടാകും. ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും എല്ലാ ഡ്രൈവർമാർക്കും ബാധകമാണ്. അപകടങ്ങളിൽ പെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വാഹനങ്ങൾ ഇൻഷൂറൻസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാ യാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us