ജിദ്ദ ഇന്ത്യന് കോണ്സുലേറ്റ്; ഈ മാസം 22ന് യാംബുവില് സന്ദര്ശനം നടത്തും

യാംബു മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാരില് പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ളവര് ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു

dot image

റിയാദ് : പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വിഎഫ്എസ് ഉദ്യോഗസ്ഥർ യാംബു മേഖല സന്ദര്ശിക്കും. ഡിസംബർ 22ന് ടൗണിലെ കമേഴ്സ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിലാണ് സംഘം സന്ദർശനം ഒരുക്കിയിരിക്കുന്നത്. രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും.

യാംബു മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാരില് പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ളവര് ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സൗദി അധികൃതർ നൽകുന്ന നിയമനിർദേശങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാണ് സേവനം ഉപയോഗപ്പെടുത്തേണ്ടതെന്ന് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. സേവനം ആവശ്യമുള്ളവര് സന്ദര്ശന ദിവസനത്തിന് തൊട്ടുമുമ്പുള്ള ഏഴ് ദിവസങ്ങക്കുള്ളില് അപ്പോയ്മെന്റ് എടുക്കണം. https://services.vfsglobal.com/sau/en/ind/book-an-appointment ഈ ലിങ്ക് വഴിയാണ് അപ്പോയ്മെന്റ് എടുക്കേണ്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us