മക്ക: കെഎംസിസി നേതാവ് എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് മക്കയില് വെച്ച് നിര്യാതനായി. മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരിക്കെയായിരുന്നു മരിച്ചത്. വർഷങ്ങളായി ഹജ്ജ് കർമ്മ സേവന രംഗത്തും കെഎംസിസി രംഗത്തും സജീവമായിരുന്നു അദ്ദേഹം.
ദിവസങ്ങൾക്ക് മുമ്പ് ഭാര്യയുമായി സംസാരിച്ചിക്കവെ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു അദ്ദേഹം.
മസ്ക്കറ്റ്-അബുദബി സര്വീസ്; രണ്ട് മാസത്തിനുള്ളില് യാത്ര ചെയ്തത് 7000 പേര്അതീവ ഗുരുതരാവസ്ഥയിൽ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ഐസിയു വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടപടികൾ പൂർത്തീകരിച്ച ശേഷം മയ്യത്ത് മക്കയിൽ ഖബറടക്കുമെന്ന് കെഎംസിസി നേതാക്കൾ അറിയിച്ചു. മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ നഴ്സ് ആയി സേവനം ചെയ്യുകയാണ് ഭാര്യ ആരിഫ. മകൾ സഫ, മകൻ ആസിഫ്.