ഹജ്ജ് സഹകരണക്കരാറില് ഒപ്പിട്ട് ബഹ്റൈനും സൗദിയും

കരാർ ഒപ്പിട്ട ശേഷം സൗദി ഭരണാധികാരികള് ഹജ്ജ് ഉംറ കര്മ്മങ്ങള്ക്ക് ഏര്പ്പെടുത്തിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങള്ക്ക് മന്ത്രി നന്ദി അറിയിച്ചു

dot image

മനാമ: ബഹ്റൈനും സൗദിയും ഹജ്ജ് സഹകരണക്കരാറില് ഒപ്പുവെച്ചു. സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ തൗഫീഖ് ബിന് ഫൗസാന് അല് റബീഅയും ബഹ്റൈന് നീതിന്യായ ഇസ്ലാമിക് കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിന് മുഹമ്മദ് അല് മുഅവദയുമാണ് കരാറില് ഒപ്പിട്ടത്. കരാർ ഒപ്പിട്ട ശേഷം സൗദി ഭരണാധികാരികള് ഹജ്ജ് ഉംറ കര്മ്മങ്ങള്ക്ക് ഏര്പ്പെടുത്തിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങള്ക്ക് മന്ത്രി നന്ദി അറിയിച്ചു.

ജിദ്ദയിൽ നാല് ദിവസം നീണ്ടുനിന്ന എക്സിബിഷൻ ഹജ്ജിനുവേണ്ടി സൗദി നടത്തിയ ഒരുക്കങ്ങളും സൗകര്യങ്ങളും കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തി. ബഹ്റൈൻ ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖഹ്താനും ചടങ്ങിൽ സന്നിഹിതനായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us