2024 ഹജ്ജ് സീസണിന് തുടക്കമായെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി

ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ എക്സിബിഷൻ്റെ സമാപനത്തോടെയാണ് ഈ വർഷത്തെ ഹജ്ജ് സീസണിന് ഓദ്യോഗികമായി തുടക്കം കുറിച്ചത്

dot image

റിയാദ്: 2024ലെ ഹജ്ജ് സീസണിന് ഒദ്യോഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയയ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക. ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ എക്സിബിഷൻ്റെ സമാപനത്തോടെയാണ് ഈ വർഷത്തെ ഹജ്ജ് സീസണിന് ഓദ്യോഗികമായി തുടക്കം കുറിച്ചത്.

എഐ സാങ്കേതിക വിദ്യകളടക്കം ഉപയോഗിച്ചുകൊണ്ട് മികച്ച സേവനങ്ങളാണ് ലഭ്യമാവുകയെന്നും മന്ത്രി പറഞ്ഞു. നാല് ദിവസം നീണ്ടു നിന്ന പരിപാടിയിൽ ഹജ്ജ്, ഉംറ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. സമ്മേളനത്തിന്റെ രക്ഷാകർതൃത്വത്തിന് സൗദി രാജാവിനും പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചവർക്കും ഹജ്ജ്, ഉംറ മന്ത്രി നന്ദി അറിയിച്ചു. എല്ലാ തീർഥാടകർക്കും നല്ല അനുഭവം നൽകിക്കൊണ്ട് ഹജ്ജ് സുഗമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഏകോപനം ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ സമഗ്രമാണ്.

തീർഥാടകർക്കായി സൗദി അറേബ്യയുടെ നൂതന പദ്ധതികൾ ഉയർത്തിക്കാട്ടാൻ സമ്മേളനം വേദിയൊരുക്കി. ലോകമെമ്പാടുമുള്ള ഹജ്ജ് തീർഥാടകരുടെയും ഉംറ നിർവഹിക്കുന്നവരുടെയും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് ദുബായിൽ തുടക്കം;കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു

സൗദി വിഷൻ 2030 ന്റെ ഭാഗമായി തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിന് രൂപകൽപ്പന ചെയ്ത വിവിധ പുതിയ സേവനങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിച്ചതിലൂടെ ഈ വർഷത്തെ പരിപാടി ശ്രദ്ധേയമായി. തീർഥാടകരുടെ പാർപ്പിട സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക് സേവനങ്ങൾ യാത്രാ സൗകര്യങ്ങൾ, കാറ്ററിങ് സേവനങ്ങൾ, എന്നിവയിൽ ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ഒന്നിലധികം കരാറുകളിലും സമ്മേളനത്തിൽ ഒപ്പുവെച്ചു. ഇതിനോടകം തന്നെ ഇന്ത്യ, ബഹ്റൈൻ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സൗദിയുമായി ഹജ്ജ് കാരാറിൽ ഒപ്പുവെച്ചു. ഹജ്ജ്, ഉംറ കർമ്മനിർവ്വഹണത്തിന് ഒരുക്കുന്ന സൗകര്യങ്ങൾക്ക് രാജ്യങ്ങൾ നന്ദി അറിയിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us