സൗദി അറേബ്യ; പ്രവാസികളുടെ പാസ്പോർട്ട് തടഞ്ഞുവയ്ക്കുന്ന സ്പോൺസർമാർക്ക് 15 വർഷം വരെ തടവ് ശിക്ഷ

പാസ്പോർട്ട് തൊഴിലുടമകള് കൈവശംവയ്ക്കുന്നത് സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് എന്ന നിലയിൽ കുറ്റകൃത്യമാണ്

dot image

റിയാദ്: സൗദിയില് പ്രവാസികളുടെ പാസ്പോര്ട്ട് കൈവശം വെയ്ക്കുന്ന സ്പോണ്സേഴ്സിന് 15 വര്ഷം വരെ തടവ് ശിക്ഷ. 10 ലക്ഷം സൗദി റിയാല് പിഴയായി ലഭിച്ചേക്കാം. പാസ്പോര്ട്ട് സൂക്ഷിക്കാന് ഉടമയ്ക്ക് മാത്രമാണ് അവകാശം. തൊഴിലുടമകള് കൈവശംവയ്ക്കുന്നത് സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് എന്ന നിലയിൽ കുറ്റകൃത്യമാണെന്ന് സൗദി അഭിഭാഷകനായ സെയ്ദ അല് ഷഅ്ലാന് സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്കിയതായി ഗള്ഫ് ന്യൂസ് റിപ്പോര്ട്ട് ചെയ്തു.

വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള് മെച്ചപ്പെടുത്താന് ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ച നിയമവ്യവസ്ഥകള് ശക്തിപ്പെടുത്തുന്നത്. 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള് മെച്ചപ്പെടുത്താന് ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ച നിയമവ്യവസ്ഥകള് ശക്തമാക്കുന്നത്.

കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി

എക്സിറ്റ്/റീ-എൻട്രി വിസകളിൽ പോകുന്ന പ്രവാസികൾക്ക് വിസ സാധുതയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാനാകുമെന്ന് കഴിഞ്ഞ ഓഗസ്റ്റില് ഡയറക്ടറേറ്റ് ജനറല് ഏഫ് പാസ്പോര്ട്ട് വ്യക്തമാക്കിയിരുന്നു. എക്സിറ്റ്/റീ എന്ട്രി വിസ ലഭിക്കാന് പ്രവാസികളുടെ പാസ്പോര്ട്ടിന് 90 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. ഫൈനല് എക്സിറ്റ് വിസ ലഭിക്കാന് പാസ്പോര്ട്ടിന് 60 ദിവസം കാലാവധി ഉണ്ടായാല് മതിയാകുെമന്നും അധികൃതർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us