സിനിമാവ്യവസായത്തിൽ കുതിപ്പുമായി സൗദി

2018-ൽ തിയറ്ററുകൾ വീണ്ടും തുറന്നതോടെയാണ് സൗദിയിലെ സിനിമാ മേഖല കുതിപ്പിലേക്ക് എത്തിയത്

dot image

റിയാദ്: സിനിമാവ്യവസായത്തിൽ വൻ കുതിപ്പുമായി സൗദി അറേബ്യ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സിനിമാ ടിക്കറ്റുകളുടെ മൊത്ത വിൽപന 180 കോടി റിയാൽ കവിഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 1 കോടി 70 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെന്ന് സൗദി പത്രമായ ഒകാസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള 69 തിയറ്ററുകളിലായി 627 സ്ക്രീനുകളാണ് ഇപ്പോൾ ഉള്ളത്.

നാല് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2018-ൽ തിയറ്ററുകൾ വീണ്ടും തുറന്നതോടെയാണ് സൗദിയിലെ സിനിമാ മേഖല കുതിപ്പിലേക്ക് എത്തിയത്. സൗദി സിനിമകളുടെ ബോക്സ് ഓഫീസ് പ്രകടനങ്ങളെക്കുറിച്ചുള്ള ഓൺലൈൻ യോഗത്തിലാണ് കണക്കുകൾ ചര്ച്ച ചെയ്തത്. സിനിമാ വ്യവസായത്തിൽ നിക്ഷേപം ആകർഷിക്കുന്ന തരത്തിൽ രാജ്യത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ഉൾപ്പെടെ യോഗത്തിൽ ചർച്ചയായി.

dot image
To advertise here,contact us
dot image