സൗദി സ്റ്റുഡൻസ് വിസ; പാർട്ട് ടൈം ജോലി ചെയ്യാം, കുടുംബത്തെ കൊണ്ടുവരാം

സ്റ്റുഡന്റ് വിസയ്ക്ക് സ്പോണ്സര് ആവശ്യമില്ലാത്തതിനാല് സ്വന്തം ആശ്രിതരായി തന്നെ കുടുംബത്തെ സൗദിയില് താമസിപ്പിക്കാവുന്നതാണ്

dot image

റിയാദ്: സൗദി അറേബ്യയില് പുതുതായി പ്രഖ്യാപിച്ച സൗദി സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് പുറത്ത്. വിദ്യാഭ്യാസ വിസയില് വരുന്ന വിദേശ വിദ്യാര്ത്ഥികള്ക്ക് സൗദിയില് പാര്ട്ട് ടൈം ജോലിക്ക് അനുമതി നല്കുമെന്ന് ഡയറക്ടര് ഓഫ് എജുക്കേഷന് ഇനീഷ്യേറ്റീവ് ഡയറക്ടര് സമി അല്ഹൈസൂനി അറിയിച്ചു. സ്റ്റുഡന്റ് വിസയിലുള്ളവര്ക്ക് കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാനും സാധിക്കും. സ്റ്റുഡന്റ് വിസയ്ക്ക് സ്പോണ്സര് ആവശ്യമില്ലാത്തതിനാല് സ്വന്തം ആശ്രിതരായി തന്നെ കുടുംബത്തെ സൗദിയില് താമസിപ്പിക്കാവുന്നതാണ്.

രാജ്യത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പുതിയ വിദ്യാഭ്യാസ വിസ സേവനം ആരംഭിക്കുന്നത്. വിദ്യാഭ്യാസ, ഗവേഷണ മേഖലകൾ ഉത്തേജിപ്പിക്കുന്നതിനായി വിദേശ വിദ്യാർത്ഥികളെയും അക്കാദമിക് വിദഗ്ധരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനാണ് വിസ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സൗദി സർവ്വകലാശാലകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത "സ്റ്റഡി ഇൻ സൗദി അറേബ്യ" പ്ലാറ്റ്ഫോമിലൂടെയാണ് വിസ നൽകുന്നത്. ഇതുവഴി ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷിക്കാനാകും. പ്ലാറ്റ്ഫോമില് വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്. സൗദിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതാണ് ഈ പോർട്ടൽ. വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വിദ്യാഭ്യാസ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അനുബന്ധ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ ഈ സംവിധാനം വഴി എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിയും. ഈ പ്ലാറ്റ്ഫോം വിദ്യാഭ്യാസ മേഖലയെയും സാംസ്കാരിക സഹകരണത്തേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us