റിയാദ്: കെഎംസിസി ത്വാഇഫ് സ്ഥാപക നേതാവ് നാട്ടിൽ നിര്യാതനായി. തലശ്ശേരി നെട്ടൂർ കുന്നോത്ത് മണക്കണ്ടത്തിൽ അബ്ദുറഹ്മാൻ എന്ന എം എ റഹ്മാനാണ്(66) മരിച്ചത്. സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റും ത്വാഇഫിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ഹരിത രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയുമാണ് റഹ്മാൻ. 42 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 2021ലാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. മയ്യിത്ത് കുന്നോത്ത് ജുമാമസ്ജിദിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിലും കബറടക്കത്തിലും ത്വാഇഫിൽ നിന്നുള്ള സുഹൃത്തുക്കളും കെഎംസിസി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഭാര്യ: ഹഫ്സത്ത്, മക്കൾ: അഫ്നാസ് (ജിദ്ദ), ഷൈമ.
ദോഹ: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മലയാളി ഖത്തറിൽ മരിച്ചു. കണ്ണൂർ ചെറുകുന്ന് സ്വദേശി രാമചന്ദ്രൻ (71) ആണ് മരിച്ചത്. 45 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. കലാസാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രാമചന്ദ്രൻ. നടപടികൾ പൂർത്തീകരിച്ച ശേഷം മൃതേദഹം നാട്ടിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യ: ജയശ്രീ (ഖത്തർ). മക്കൾ: രാഹുൽ, ഗോകുൽ, പാർവ്വതി. മരുമക്കൾ: ഹരികുമാർ, ബീന.