
റിയാദ്: തിങ്കളാഴ്ച്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്ന്ന് സൗദി അറേബ്യയില് ചെറിയ പെരുന്നാള് ബുധനാഴ്ച്ച. സൗദിയിലെ ഹോത്ത സുദയര്, തുമൈര് എന്നിവടങ്ങളിലാണ് മാസപ്പിറവി നിരീക്ഷണം നടത്തിയത്. രണ്ടിടങ്ങളിലും മാസപ്പിറവി ദൃശ്യമായില്ല.
എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല് മറ്റ് ഗള്ഫ് രാജ്യങ്ങളിലും ബുധനാഴ്ച്ചയാണ് പെരുന്നാള്. ഒമാനില് നാളെയാണ് പ്രഖ്യാപനം.