ഹറമിൽ കുഴഞ്ഞുവീണ് പാലക്കാട് സ്വദേശി മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയായിരുന്നു വാപ്പു

dot image

മക്ക: ഉംറ നിർവ്വഹിക്കുന്നതിനിടയിൽ ഹറമിനകത്തുവെച്ച് കുഴഞ്ഞുവീണ് പാലക്കാട് സ്വദേശി മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ കെ മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്. ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയായിരുന്നു വാപ്പു.

ഉടനെ അൽജിയാദ് എമർജൻസി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. മകളുടേയും മകൻ്റേയും ഒപ്പം ഉംറ നിർവ്വഹിക്കുമ്പോൾ നാല് ത്വവാഫ് പൂർത്തീകരിച്ചാണ് മരിച്ചത്.

ഖമീസ് മുശൈത്തിൽ ജോലിചെയ്യുന്ന മരുമകനും മകളും ഉംറ നിർവഹിക്കാൻ മക്കയിലെത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ജിദ്ദയിൽ കഫ്തീരിയയിൽ ജോലിചെയ്യുന്ന വാപ്പു മക്കയിലെത്തുകയായിരുന്നു. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us