അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനെതിരെ സൗദിയിൽ ശക്തമായ ക്യാമ്പയിൻ ആരംഭിച്ചു

ഹജ്ജ് സീസണിലേക്കുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി പൊതു സുരക്ഷ വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു

dot image

സൗദി: ഹജ്ജിന് അനുമതി പത്രം നിർബന്ധമാക്കുന്നതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനാണെന്ന് മക്ക മേഖല ഡെപ്യൂട്ടി അമീറും ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനെതിരെ ആരംഭിച്ച പ്രത്യേക കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ഹജ്ജ് സീസണിലേക്കുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി പൊതു സുരക്ഷ വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. മുഴുവൻ മേഖലയിലും സുരക്ഷ സേനയുടെ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെന്നും നിയമലംഘനം കണ്ടെത്തിയാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂർ പൂരത്തിന് വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us