മക്ക: കൊടും ചൂടിനാണ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സാക്ഷ്യം വഹിച്ചത്. ഹജ്ജ് തീർത്ഥാടനത്തിനിടെ സൂര്യാഘാതമേറ്റ് 1000 തീർത്ഥാടകർ മരിച്ചതായാണ് എഎഫ്പിയുടെ റിപ്പോർട്ട്. മക്കയിൽ താപനില 49 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതിനാൽ ആയിരക്കണക്കിന് ആളുകൾ സൂര്യാഘാതമേറ്റ് ചികിത്സയിലാണ്. മരിച്ചവരിൽ പകുതിയലധികം ആളുകളും രജിസ്റ്റർ ചെയ്യാത്ത തീർത്ഥാടകരായിരുന്നു.
മരിച്ചവരിൽ 658 പേർ ഈജിപ്ഷ്യൻ പൗരന്മാരാണെന്ന് അറബ് നയതന്ത്രജ്ഞൻ പറഞ്ഞു. ഇതിൽ 630 പേർ രജിസ്റ്റർ ചെയ്യാത്ത തീർത്ഥാടകരാണ്. മരിച്ചവരിൽ കുറഞ്ഞത് 90 പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. ജോർദാൻ, ഇന്തോനേഷ്യ, ഇറാൻ, സെനഗൽ, ടുണീഷ്യ എന്നിവിടങ്ങളിലും തീർത്ഥാടകരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹജ്ജ് കർമ്മം നിർവ്വഹിക്കാനെത്തിയവരിൽ പലരേയും കാണാതായാതായും റിപ്പോർട്ടുണ്ട്. ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ കാണാതായവരുടെ ചിത്രങ്ങളും വിവരങ്ങൾക്കായുള്ള അഭ്യർത്ഥനകളും നിറഞ്ഞിരുന്നു. മക്കയിൽ താപനില ഉയർന്ന സാഹചര്യത്തിൽ ഹജ്ജ് ഉദ്യോഗസ്ഥർ തീർത്ഥാടകരോട് കയ്യിൽ കുടകൾ കരുതാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ജലാംശം നിലനിർത്താനും ആവശ്യപ്പെട്ടിരുന്നു. സൂര്യാഘാതം ഏറ്റവരെ ചികിത്സിപ്പിക്കുന്നതിന് വലിയ മെഡിക്കൽ യൂണിറ്റുകളെ തന്നെ ഒരുക്കിയിരുന്നു. കഴിഞ്ഞ ഹജ്ജിന് 240 തീർത്ഥാടകരാണ് മരിച്ചത്. അതിൽ ഭൂരിഭാഗം ആളുകളും ഇന്തോനേഷ്യക്കാരായിരുന്നു. ലോകമെമ്പാടുമുള്ള 1.8 ദശലക്ഷം ആളുകളാണ് ഈ വർഷം തീർത്ഥാടനത്തിൽ പങ്കെടുത്തത്.
അരവിന്ദ് കെജ്രിവാളിന് ജാമ്യം