ഭാര്യയ്ക്കൊപ്പം ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി

ഹജ്ജ് നിർവഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

dot image

റിയാദ്: ഭാര്യക്കൊപ്പം ഹജ്ജ് തീർത്ഥാടനത്തിനെത്തിയ മലയാളി മക്കയിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ ജലീൽ (63) ആണ് മരിച്ചത്. ഹജ്ജ് നിർവഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

പെരിന്തൽമണ്ണയിലെ അൽ ജാമിഅ ഹജ്ജ് ഗ്രൂപ്പിന് കീഴിലാണ് അബ്ദുൽ ജലീലും ഭാര്യയായിരുന്ന സുമയ്യയും ഹജ്ജിനെത്തിയത്. മൂന്ന് ദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. നിയമനടപടികളെല്ലാം പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കും.

മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി; വിയോഗം മകന്റെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us