കടുത്ത ചൂട്, ഹജ്ജിനെത്തിയ 1301 തീര്ത്ഥാടകര് മരിച്ചു; 83% പേർ അനുമതിയില്ലാത്തവർ

10ലധികം രാജ്യങ്ങളിൽ നിന്നുളള ഹജ്ജിനെത്തിയ തീര്ത്ഥാടകരാണ് മരണപ്പെട്ടിരിക്കുന്നത്

dot image

മക്ക: കനത്ത ചൂടിൽ സൗദിയില് ഹജ്ജിനെത്തിയ 1301 തീര്ത്ഥാടകര് മരിച്ചെന്ന് റിപ്പോർട്ട്. മരിച്ചവരില് അധികവും ദീര്ഘദൂരം നടന്നെത്തിയ അനുമതിയില്ലാത്ത തീര്ത്ഥാടകരെന്നും റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരില് 83 ശതമാനം പേരാണ് അനുമതിയില്ലാതെ നടന്നെത്തിയതെന്നും സൗദിയിലെ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രേഖകളില്ലാത്തതിനാൽ തന്നെ തീർത്ഥാടകർക്കായി ഒരുക്കിയ ടെന്റുകള് ഉൾപ്പെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കാതെ ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ചതാണ് ഇത്തരം അപകടം ഉണ്ടാവൻ കാരണം.

അറഫ ദിനത്തിൽ ഉൾപ്പടെയുണ്ടായ കടുത്ത ചൂടും വെയിലും നേരിട്ടേറ്റതും കടുത്ത ചൂടിൽ ദീർഘദൂരം നടന്നതും മിക്കവരുടെയും മരണത്തിന് കാരണമായി. ഇങ്ങനെ ഹജ്ജിനെത്തുന്നവർ നിയമ നടപടികളിൽ പെടാതിരിക്കാൻ ഔദ്യോഗിക സൗകര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത് പതിവാണ്.

പത്തിലധികം രാജ്യങ്ങളിൽ നിന്നുളള ഹജ്ജിനെത്തിയ തീര്ത്ഥാടകരാണ് മരിച്ചത്. 68 ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. മരിച്ചവരില് ഈജിപ്ത്തിൽ നിന്നുള്ള 658 തീര്ത്ഥാടകരുണ്ട്. മരിച്ചവരിൽ 630 പേരും രജിസ്റ്റർ ചെയ്യാത്ത തീർഥാടകരാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച് മക്കയിലെ താപനില 51.8 ഡിഗ്രി വരെ ഉയർന്നിരുന്നു.

റിയാദ് മരണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കുകയോ ക്യത്യമായ കണക്ക് നൽക്കുകയോ ചെയ്തിട്ടില്ല. ഈ വർഷത്തെ ഹജ്ജിൻ്റെ നടത്തിപ്പ് വിജയകരമാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ ഞായറാഴ്ച പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . കഴിഞ്ഞ വെളളിയാഴ്ച 577 മരണങ്ങൾ സംഭവിച്ചുവെന്ന കണക്ക് സൗദി ഉദ്യോഗസ്ഥർ പുറത്തു വിട്ടിരുന്നു. മരിച്ചവരിൽ പ്രായമായവരും രോഗികളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us