യന്ത്ര തകരാർ; ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി

സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്

dot image

ജിദ്ദ: യന്ത്ര തകരാർ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷമാണ് വിമാനം ജിദ്ദയിൽ തിരിച്ചിറക്കിയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് 036 വിമാനമാണ് യന്ത്രതകരാർ മൂലം തിരിച്ചിറക്കിയത്. സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്.

രാവിലെ 9.45-ന് പോകേണ്ടിയിരുന്ന വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്. 11.30-ഓടെ എഞ്ചിന്‍ തകരാര്‍ കാരണം ജിദ്ദയിൽ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയർന്ന സമയത്ത് എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തിൻ്റെ ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയർന്നെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു.

വിമാനത്തിന്റെ തകരാർ ഒന്നര മണിക്കൂറിനുള്ളിൽ പരിഹരിച്ചാല്‍ യാത്രക്കാരെ ഇതേ വിമാനത്തിൽ തന്നെ കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ യന്ത്രത്തിന്റെ തകരാർ പരി​ഹരിക്കാൻ സാധിച്ചിട്ടില്ല. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി ലോഞ്ചിലേക്ക് മാറ്റുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us