റിയാദ്: സൗദി അറേബ്യയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിനു വേണ്ടി പരിശീലനം പൂർത്തിയാക്കിയ 152 വനിത ഓഫിസർമാരുടെ പാസിങ് ഔട്ട് നടത്തി. സിവിൽ ഡിഫൻസ് ജോലി, സുരക്ഷ, വ്യക്തികൾക്കുള്ള അഗ്നി സംരക്ഷണം എന്നിവയ്ക്കുള്ള യോഗ്യതാ കോഴ്‌സിലാണ് ബിരുദം നേടിയത്. റിയാദിലെ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിവിൽ ഡിഫൻസ് ആക്ടിംഗ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. ഹമൂദ് ബിൻ സുലൈമാൻ അൽ-ഫറജ് പങ്കെടുത്തു.
റിക്രൂട്ട് ചെയ്തവർക്ക് സെക്ടറിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ പരിശീലനവും ആവശ്യമായ അറിവും വൈദഗ്ധ്യവും ലഭിച്ചിട്ടുണ്ട്. സുരക്ഷാ കേന്ദ്രങ്ങളിൽ ജോലി ചെയ്യാനും ഫീൽഡ് പ്രിവൻ്റീവ് മേൽനോട്ടം വഹിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിലെ അഡ്മിനിസ്ട്രേറ്റീവ് റോളുകൾക്കും അവരെ യോഗ്യരാക്കുകയും ചെയ്തു.