റിയാദ്: സൗദിയിലെ നിയോം ബേ വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റ് പദ്ധതി ആരംഭിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻ അതോറിറ്റി, നിയോ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
സ്വയം സേവന കിയോസ്കുകളിൽ ബയോമെട്രിക് ഡാറ്റ സ്കാൻ ചെയ്യാൻ അനുവദിച്ചുകൊണ്ട് യാത്രക്കാരുടെ നടപടിക്രമങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദി നഗരങ്ങളിൽ ഉയർന്ന കാര്യക്ഷമതയുള്ള ഡിജിറ്റൽ സൊല്യൂഷനുകൾ നടപ്പിലാക്കി ജീവിത നിലവാരം ഉയർത്താനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
സ്മാർട്ട് ഗേറ്റിന്റെ ലോഞ്ചിങ് ചടങ്ങിൽ സാങ്കേതിക കാര്യ ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുല്ല എസ്ഡിഎഐഎ പ്രസിഡന്റ് ഡോ. അബ്ദുല്ല അൽ ഗാംദി, ഡയറക്ടർ ജനറൽ ഓഫ് പാസ്പോർട്ട് ലഫ്റ്റനൻ്റ് ജനറൽ സുലൈമാൻ അൽ-യഹ്യ, എസ്ജിഎഐഎ നാഷനൽ ഇൻഫർമേഷൻ സെന്റർ ഡോ. ഈസാം എന്നിവർ പങ്കെടുത്തു.