റിയാദ്: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു. ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രമധ്യേ ഹൃദയാഘാതം മൂലമായിരുന്നു മരണം. മലപ്പുറം മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുറഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ കീഴിൽ മറ്റ് നടപടികൾ പുരോഗമിക്കുകയാണ്.