ഹൃദയാഘാതം; റിയാദിൽ മലയാളി സാമൂഹിക പ്രവർത്തകൻ അന്തരിച്ചു

താമസ സ്ഥലത്തുവെച്ച് നെഞ്ചുവേ​ദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തി ക്കുകയായിരുന്നു

dot image

റിയാദ്: റിയാദിൽ ‌ഹൃദയാഘാതത്തെ തുടർന്ന് മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. തിരുവനന്തപുരം പെരുമാതുറ സ്വദേശി ഹാരീസ് (32) ആണ് മരിച്ചത്. താമസ സ്ഥലത്തുവെച്ച് നെഞ്ചുവേ​ദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ഹാരീസ്. ഖസീം പ്രവാസി സംഘം ബുറൈദ വെജിറ്റിബിൾ മാർക്കറ്റ് യൂണിറ്റ് മുൻ സെക്രട്ടറിയായിരുന്നു. ‌മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച ശേഷം റിയാദ് നസീം മഖ്ബറയിൽ ഖബറടക്കി.

പിതാവ്: അബ്ദുൽ സത്താർ, ബസീം പ്രവാസി സംഘം മുൻ ഭാരവാഹിയാണ്. മാതാവ്: താഹിറ ബീവി, ഭാര്യ: ഷഹന, മക്കൾ: മുഹമ്മദ് ഹാസിൽ, മുഹമ്മദ് ഹാഷിർ.

Content Highlights: Malayali social worker died in Riyadh after suffering a heart attack

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us