ബുർജ് ഖലീഫയെ കടത്തിവെട്ടും; 'ആകാശം തൊടാൻ' സൗദി അറേബ്യയുടെ 'മുകാബ്' റിയാദിൽ ഒരുങ്ങുന്നു

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വം നൽകുന്ന സൗദി വിഷന്‍ 2030 ൻ്റെ ഭാഗമായാണ് മുകാബ് ഒരുങ്ങുന്നത്

dot image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയെ കടത്തിവെട്ടാനൊരുങ്ങുകയാണ് മുകാബ്. സൗദി അറേബ്യയയുടെ ആകാശത്താണ് മുകാബ് എന്ന ബഹുനില കെട്ടിടം ഉയരാനൊരുങ്ങുന്നത്. ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്ന ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് പോലുള്ള ഇരുപത് കെട്ടിടങ്ങളെ ഉൾകൊള്ളാൻ മുകാബിന് കഴിയുമെന്നാണ് വിവരം. 1,300 അടി ഉയരമാണ് ഇതിനുണ്ടാക്കുക. ബുർജ് ഖലീഫയെ പോലെ ഗോപുര ആകൃതിയല്ല മറിച്ച് ക്യൂബിൻ്റെ ആകൃതിയിലാണ് ഈ കെട്ടിടം ഉയരുന്നത് എന്നതാണ് മറ്റൊരു സവിശേഷതയാണ്. ഇതിന് 1,04,000 റെസിൻഷ്യൽ ബിൽഡിങ്ങുകൾ ഉൾപ്പെടെ 25 മില്യൺ സ്ക്വയർ മീറ്റർ വിസ്തീർണ്ണം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് ഇത് നിർമ്മിക്കപ്പെടുന്നത്. വടക്കുപടിഞ്ഞാറൻ റിയാദിൽ 11 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന മുകാബ് പുതിയ മുറബ്ബ വികസന പദ്ധതിയുടെ കേന്ദ്രബിന്ദുവായിരിക്കും.

50 ബില്ല്യൺ ഡോളറാണ് ഈ കെട്ടിടത്തിനായി നിലവിൽ കണക്കാക്കിയിരിക്കുന്നത്. താമസകേന്ദ്രങ്ങൾ, ഹോട്ടലുകൾ, ഓഫീസുകൾ ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ വിനോദകേന്ദ്രങ്ങൾ ഒക്കെ അടങ്ങുന്നതാവും മുകാബ്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വം നൽകുന്ന സൗദി വിഷന്‍ 2030 ൻ്റെ ഭാഗമായാണ് മുകാബ് ഒരുങ്ങുന്നത്. എണ്ണയക്ക് പുറമെയുള്ള വിഭവങ്ങൾ കൊണ്ട് എങ്ങനെ സാമ്പത്തിക പു​രോ​ഗതി ഉണ്ടാക്കാമെന്നതാണ് സൗദി വിഷൻ 2030 കൊണ്ട് ഉദേശിക്കുന്നത്.

വിനോദകേന്ദ്രമായ ലാസ് വേഗാസ് സ്ഫിയറിനു സമാനമായി കെട്ടിടത്തിന് പുറത്ത് വലിയ സ്‌ക്രീനുകളും സ്ഥാപിച്ചേക്കും. സന്ദര്‍ശകര്‍ക്കായി അതിനൂതന സാങ്കേതികവിദ്യകളിലധിഷ്ഠിതമായ സൗകര്യങ്ങളാവും ഇവിടെയുണ്ടാവുക. മാത്രമല്ല സൗദി പാരമ്പര്യത്തിലും പൈതൃകത്തിലുമായിരിക്കും കെട്ടിടത്തിന്റെ നിര്‍മാണം. രാജ്യത്തിൻ്റെ പൊതു നിക്ഷേപ ഫണ്ടിലെ (പിഐഎഫ്) പ്രധാന പങ്കാളിയായ സൗദിയിലെ ന്യൂ മുറബ്ബ ഡെവലപ്‌മെൻ്റ് കമ്പനി (എൻഎംഡിസി) ആണ് കെട്ടിടത്തിൻ്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image