ബൈക്കുകൾ വാടകയ്ക്ക് എടുക്കാൻ പ്രായപരിധി നിശ്ചയിച്ച് സൗദി

ബൈക്കും സ്കൂട്ടറുകളും വാടകയ്ക്ക് നൽകുന്ന എല്ലാ കടകളും സ്റ്റാളുകളും സിവിൽ ഡിഫൻസിന്റെ അനുമതി നേടണം.

dot image

റിയാദ്: മോട്ടോർബൈക്കുകൾ വാടകയ്ക്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ച് സൗദി അറേബ്യ. ഇനി മുതൽ രാജ്യത്ത് 17 വയസ് പൂർത്തീകരിച്ചവർക്ക് മാത്രമേ ബൈക്കുകൾ വാടകയ്ക്ക് എടുക്കാൻ അനുമതിയുള്ളൂ. കൂടാതെ നിബന്ധനകളും പുറത്തുവിട്ടിട്ടുണ്ട്. ഒരുവട്ടം വാടകയ്ക്ക് കൊടുത്ത ശേഷം ഹെൽമറ്റ് അണു നശീകരണത്തിന് വിധേയമാക്കുകയും വേണം. ബൈക്കും സ്കൂട്ടറുകളും വാടകയ്ക്ക് നൽകുന്ന എല്ലാ കടകളും സ്റ്റാളുകളും സിവിൽ ഡിഫൻസിന്റെ അനുമതി നേടണം.

സ്ഥാപനങ്ങൾക്ക് വ്യവസായ രജിസ്ട്രേഷൻ, നിക്ഷേപ കരാർ എന്നിവ നിർബന്ധമാണ്. അറ്റകുറ്റപ്പണികളും ശുചീകരണവും സ്റ്റോറിനുള്ളിൽ നടത്തണം. ലൊക്കേഷനുകളും വേഗതയും നിരീക്ഷിക്കാൻ സാറ്റലൈറ്റ് മാപ്പുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചൂണ്ടിക്കാട്ടി. കൂടാതെ അംഗീകൃത പ്രദേശങ്ങൾക്ക് പുറത്ത് സ്കൂട്ടറുകൾ വിന്യസിക്കാൻ പാടില്ല.

വ്യവസായ മേഖലകളിൽ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുക, പരിസര സൗന്ദര്യം, യാത്രക്കാരുടെ സുരക്ഷ, പാർക്കിം​ഗ് സംവിധാനം മെച്ചപ്പെടുത്തുക, മേഖലയുടെ വളർച്ച തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിയമം പരിഷ്കരിച്ചത്.

Content Highlights: Saudi sets age limit for renting bikes

dot image
To advertise here,contact us
dot image