റിയാദിൽ കോഴിക്കോട് സ്വദേശി നിര്യാതനായി

കിങ് അബ്ദുല്ല റോഡിലെ ജോ, ഫഖീഹ് ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്.

dot image

റിയാദ്: കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി. കോഴിക്കോട് കാരപറമ്പ് കരുവിശ്ശേരി സ്വദേശി തിരുത്തിയില്‍ മീത്തല്‍ ബൈത്തുല്‍ അദ്ഫയില്‍ മുഹമ്മദലി (63) ആണ് മരിച്ചത്. കിങ് അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ആറ് വര്‍ഷക്കാലമായി റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദലി. പിതാവ്: പരേതനായ കോയ, മാതാവ്‌സ ബിച്ച, ഭാര്യ: സുനീറ, മകന്‍: അദ്‌നാന്‍, ഹനാന്‍സ അഫ്‌നാന്‍.

Content Highlight: native of Kozhikode passed away in Riyadh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us